ThiruvananthapuramNattuvarthaLatest NewsKeralaNews

ഗു​ണ്ടാ​പ്പ​ക: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി പിടിയിൽ

മ​ണ​ക്കാ​ട് എം.​എ​സ്.​കെ ന​ഗ​ര്‍ സ്വ​ദേ​ശി ന​ന്ദു എ​ന്ന അ​ജി​ത്ത്(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: ഗു​ണ്ടാ​പ്പ​ക​യെ തു​ട​ര്‍ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ണ​ക്കാ​ട് എം.​എ​സ്.​കെ ന​ഗ​ര്‍ സ്വ​ദേ​ശി ന​ന്ദു എ​ന്ന അ​ജി​ത്ത്(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഗതാഗത തടസം, ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്തു, തൊപ്പിയെ തിരിച്ചയച്ച് പൊലീസ്

ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍സ​മ​യ​ത്താ​ണ് സം​ഭ​വം. മേ​ലാം​കോ​ട് സ്വ​ദേ​ശി സ​ജീ​വി​നാ(37)​ണ്​ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടേ​റ്റ​ത്. മേ​ലാം​കോ​ട് ഭാ​ഗ​ത്തു​ള്ള ഒ​രു വീ​ടി​നു സ​മീ​പം നി​ല്‍ക്കു​മ്പോ​ഴാ​ണ് ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘം വെ​ട്ടു​ക​ത്തി​യു​മാ​യി സ​ജീ​വി​നെ ആ​ക്ര​മി​ക്കു​ന്ന​ത്. സം​ഘ​ത്തി​ല്‍ അ​ഞ്ചു​പേ​രു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സജീവനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എം.​എ​സ്.​കെ ന​ഗ​റി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ നേ​മം സി.​ഐ ര​ഗീ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ മ​ധു​മോ​ഹ​ന്‍, പ്ര​സാ​ദ്, ഷി​ജു എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button