ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാദ നോട്ടീസ്: സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി, വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസ് വിവാദമായതിന് പിന്നാലെ, സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി. മധുസൂദനന്‍ നായരോട് വിവാദ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്.

ബി മധുസൂദനന്‍ നായരെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായി സ്ഥലം മാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ റെജിലാല്‍ ആണ് പുതിയ സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍. നേരത്തെ, സംഭവം വിവാദമായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് പിന്‍വലിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

‘ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി നേടാം’ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്ന നോട്ടീസ് രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ, നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button