
മുഹമ്മ: ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ആര്യക്കര ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ മുഹമ്മ പതിമൂന്നാം വാർഡ് നെടുംചാണിയിൽ മോഹൻകുമാർ (53) ആണ് മരിച്ചത്.
ശനിയാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. യാത്രക്കാരെ കോട്ടയം ഭാഗത്ത് ഇറക്കിയ ശേഷം തണ്ണീർമുക്കം ബണ്ടിലേക്ക് കയറ്റം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Read Also : വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ
വണ്ടി പുറകോട്ട് ഓടി പോസ്റ്റിൽ ഇടിച്ചു നിന്നു. സംഭവം കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ ചേർത്തല ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ബിജി. മക്കൾ: അലീന ( വിദ്യാർത്ഥിനി. എൻട്രൻസ് കോച്ചിംഗ്), അയന (വിദ്യാർത്ഥിനി പത്താം ക്ലാസ്).
Post Your Comments