ThiruvananthapuramKeralaNattuvarthaLatest NewsNews

വൈദ്യപരിശോധനയ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് കൈ​വി​ല​ങ്ങു​മാ​യി രക്ഷപ്പെട്ടു

പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സെ​യ്ദ് മു​ഹ​മ്മ​ദാ​ണ്(28) ര​ക്ഷ​പ്പെ​ട്ട​ത്

തി​രു​വ​ന​ന്ത​പു​രം: വൈദ്യപരിശോധനയ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സെ​യ്ദ് മു​ഹ​മ്മ​ദാ​ണ്(28) ര​ക്ഷ​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ്യൂ​സി​യം എ​സ്.​ഐ ര​ജീ​ഷി​ന് സെ​യി​ദി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ര​ണ്ട് പൊ​ലീ​സു​കാ​രാ​ണ് പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും റോ​ഡ് മു​റി​ച്ച് ക​ട​ന്ന് വ​ഞ്ചി​യൂ​ർ പാ​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി വൈ​കി​യും ന​ഗ​ര​ത്തി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള പൊ​ലീ​സ് സം​ഘം തെരച്ചിൽ നടത്തി. താ​മ്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട ബ​സ് സ്റ്റാ​ൻ​ഡും റെ​യി​ൽ​വേ സ്റ്റേ​ഷ​നും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൈ​വി​ല​ങ്ങു​ള്ള​തി​നാ​ൽ ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.

Read Also : ‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ

പ​തി​നാ​ല് ദി​വ​സം മു​മ്പ് എം.​ഡി.​എം.​എ വി​ൽ​പ​ന​ക്കേ​സി​ൽ പൂ​വാ​ർ പൊ​ലീ​സാ​ണ്​ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ​ത​ത്. ലോ ​കോ​ള​ജി​ന് സ​മീ​പ​ത്തെ ഒ​രു ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. പിടിയിലാകുമ്പോ​ഴും ഇയാളുടെ കൈവശം എം.​ഡി.​എം.​എ ഉ​ണ്ടാ​യി​രു​ന്നു. ഈ ​കേ​സാ​ണ് മ്യൂ​സി​യം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button