ThiruvananthapuramKeralaNattuvarthaLatest NewsNews

സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ‘ചലോ ദില്ലി’ എന്ന പേരിലായിരിക്കും സമരം എന്നും മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ലെന്ന് ജയരാജന്‍ ആരോപിച്ചു.

ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി

‘കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിക്കും. നവകേരള സദസിനിടയിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്രത്തിന് എതിരെ യുഡിഎഫില്‍ നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്ര വിരുദ്ധ സമരത്തിന് ആര് വന്നാലും സഹകരിപ്പിക്കും. ഇത് സംബന്ധിച്ച് ധനമന്ത്രി ഇതര സംസ്ഥാനങ്ങളില്‍ പോയി ചര്‍ച്ച നടത്തും,’ എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇപി ജയരാജന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button