Latest NewsNewsLife StyleHealth & Fitness

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ കുടിക്കരുത്, പകരം ചെയ്യേണ്ടത്…

ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു അറിവില്ലായ്മ. ഭക്ഷണം കഴിയ്‌ക്കുമ്പോഴാണോ കഴിയുമ്പോഴാണോ വെള്ളം കുടിയ്‌ക്കേണ്ടതെന്ന് ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. ഇതിലുമുണ്ട്, ചില കാര്യങ്ങൾ.

ഭക്ഷണത്തിന്‌ അര മണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കണം. ഇത്‌ ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ലിവര്‍, ഗോള്‍ ബ്ലാഡര്‍ എന്നിവയ്‌ക്ക്‌ ഈര്‍പ്പം നല്‍കുകയും ചെയ്യും. ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്‌ക്കുന്നത്‌ ബൈല്‍, വയറ്റിലെ ആസിഡ്‌ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ദഹനത്തിന്‌ തടസമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

ആയുര്‍വേദ ശസ്ത്രമനുസരിച്ച് ഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നതും ഉചിതമാണ്. ഇതുമൂലം ഭക്ഷണത്തിലെ പോഷകങ്ങള്‍ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യാനുള്ള കഴിവ്‌ ശരീരത്തിനു ലഭിക്കുന്നു. ഇളംചൂടുവെള്ളം കുടിയ്‌ക്കുന്നതാണ്‌ ദഹനത്തിന്‌ ഏറെ നല്ലതെന്ന്‌ ആയുര്‍വേദം പറയുന്നു.

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ ചെറുനാരങ്ങാനീര്‌ പിഴിഞ്ഞൊഴിച്ച വേള്ളമോ അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളമോ കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്‌ ദഹനത്തെ സഹായിക്കും. വെള്ളമടങ്ങിയ, പ്രധാനമായും വേവിയ്‌ക്കാത്ത വെജിറ്റേറിയന്‍ ഭക്ഷണം ശരീരത്തിന്‌ വേണ്ടി ജലാംശം നല്‍കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button