
കോന്നി: നിയന്ത്രണംവിട്ട കാർ രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ഗുരുതര പരിക്കേറ്റു. അരുവാപ്പുലം വയക്കര സ്വദേശിയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ ഷൈനു സൂസൻ ജോസി(25)നാണ് ഗുരുതരമായി പരിക്കേറ്റത്.
കോന്നി വലിയപള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടങ്ങൾ ഉണ്ടായത്. കോന്നി മരങ്ങാട്ട് മുക്ക് സ്വദേശിയുടെ കാറാണ് ഇടിച്ചത്. നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടർ പൂർണമായി തകർന്നു. രണ്ടു കാറുകൾക്കും കേടുപാടുകളുണ്ടായി.
നിയന്ത്രണംവിട്ട കാർ കോന്നിയിലെ സ്വകാര്യ ഹോട്ടൽ ഉടമയുടെ കാറിലും സ്കൂട്ടറിലും ഇടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് സമീപത്തെ സംസ്ഥാന പാതയുടെ വേലിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഷൈനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments