തളിപ്പറമ്പ്: എട്ടാം ക്ലാസുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വർഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 48കാരനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
Read Also : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
2021 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് പീഡനം നടത്തിയത്. കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എൻ.എ പരിശോധനക്ക് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
Read Also : സഹകരണ സംഘങ്ങളുടെ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നത് നിയമ ലംഘനം: മുന്നറിയിപ്പ് നൽകി റിസര്‍വ് ബാങ്ക്
ശ്രീകണ്ഠപുരം എസ്.ഐ കെ.വി. രഘുനാഥാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ആയിരുന്ന ഇ.പി. സുരേശനാണ് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments