Latest NewsKeralaNews

ചന്ദ്രയാൻ 3: ദൗത്യത്തിൽ പങ്കാളികളായ സിഇടി പൂർവവിദ്യാർഥികളെ ആദരിക്കുന്നു

തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ഐഎസ്ആഒയിലെ ശാസ്ത്രജ്ഞന്മാരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുമായ 600 ഓളം മഹത് വ്യക്തികളെ സിഇടിയിൽ സംഘടിപ്പിക്കുന്ന ചാന്ദ്രതാരാ എന്ന പരിപാടിയിലൂടെ ആദരിക്കുന്നു.

Read Also: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി: ആദ്യ യോഗം ചേർന്നു

നവംബർ 11ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ ജി മാധവൻ നായർ, ഡോ രാജശ്രീ. എം എസ് (ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസം), എസ് ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ – VSSC), ഡോ വി നാരായണൻ (ഡയറക്ടർ, LPSC), എ രാജരാജൻ (ഡയറക്ടർ – SDSC, SHAR) എം മോഹൻ, (ഡയറക്ടർ -ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ) പത്മകുമാർ ഇ എസ് (ഡയറക്ടർ – IISU) തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും. ശശിതരൂർ എം പി, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിക്കും.

Read Also: ഭൂ​മി അ​ള​ക്കു​ന്ന​തി​ന് കൈക്കൂലി: റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വിജിലൻസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button