Latest NewsNewsBusiness

എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3 ശതമാനം ഓഹരി

എയർടെൽ ഉഗാണ്ടയുടെ ഓഹരി വിപണി കഴിഞ്ഞ ഏതാനും മാസങ്ങളായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്

എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്. ഏകദേശം 800 കോടി ഓഹരികളാണ് ഐപിഒ മുഖാന്തരം വിറ്റഴിക്കാൻ തീരുമാനിച്ചതെങ്കിലും, കമ്പനിയുടെ 54.5 ശതമാനം ഓഹരികൾ മാത്രമേ വിൽക്കാൻ സാധിച്ചിട്ടുള്ളൂ. ഇതിലൂടെ 5.60 കോടി ഡോളറാണ് സമാഹരിച്ചത്. ശതകോടീശ്വരൻ സുനിൽ മിത്തൽ നയിക്കുന്ന പ്രമുഖ ഇന്ത്യൻ ടെലികോം കമ്പനിയായ ഭാരതി എയർടെലിന്റെയും, എയർടെൽ ആഫ്രിക്കയുടെയും ഉപകമ്പനിയാണ് എയർടെൽ ഉഗാണ്ട.

ഇത്തവണ റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് പ്രതീക്ഷ പ്രതികരണം ലഭിക്കാത്തതും തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിച്ചു. വെറും 0.3 ശതമാനം ഓഹരികൾ മാത്രമാണ് റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത്. എയർടെൽ ഉഗാണ്ടയുടെ ഓഹരി വിപണി കഴിഞ്ഞ ഏതാനും മാസങ്ങളായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനെ തുടർന്നാണ് ഓഹരികൾ വാങ്ങാനുള്ള താൽപ്പര്യം നിക്ഷേപകരിൽ കുറഞ്ഞത്. അതേസമയം, സർക്കാർ കടപ്പത്രങ്ങൾ 15 ശതമാനം വരെ നേട്ടം നൽകുന്നത് നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. എയർടെൽ ഉഗാണ്ടയുടെ എതിരാളിയായ എംടിഎൻ ഉഗാണ്ട 2021-ൽ ഐപിഒ നടത്തിയിരുന്നു. തുടർന്ന് ഇതുവരെ കമ്പനിയുടെ ഓഹരി 14 ശതമാനത്തോളമാണ് ഇടിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button