Latest NewsNewsBusiness

പ്രാരംഭ ഓഹരി വിപണിയിൽ ഇക്കുറിയും മികച്ച ഉണർവ്, അവസാന വാരത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നത് 6 കമ്പനികൾ

ജയ്പൂർ ആസ്ഥാനമായ മോട്ടിസൺ ജ്വല്ലേഴ്സിന്‍റെ ഓഹരികൾക്ക് 151 ഇരട്ടി നിക്ഷേപകരാണ് അപേക്ഷ നൽകിയിട്ടുള്ളത്

നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ആഴ്ചയിലും ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം തുടരും. ഡിസംബർ മാസം അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ആറ് കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനക്കായി തയ്യാറെടുപ്പുകൾ നടത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ ആഴ്ച മാത്രം 14 കമ്പനികളുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതാണ്. ഇക്കുറി സെക്കൻഡറി വിപണി മികച്ച വളർച്ച നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഐപിഒ രംഗത്ത് മുൻപൊരിക്കലും ഇല്ലാത്ത ആവേശമാണ് നിക്ഷേപകർ പ്രകടിപ്പിക്കുന്നത്.

ഇന്ന് ക്രിസ്തുമസ് ആയതിനാൽ ഓഹരി വിപണിക്ക് അവധിയാണ്. അവധിക്ക് ശേഷം നാളെ വ്യാപാരം ആരംഭിക്കുമ്പോൾ മൂന്ന് കമ്പനികൾ ലിസ്റ്റ് ചെയ്യും. മുത്തൂറ്റ് മൈക്രോഫിൻ, മോട്ടിസൺ ജ്വല്ലേഴ്സ്, സൂരജ് ഡെവലപ്പേഴ്സ് എന്നീ ഓഹരികളാണ് നാളെ വിപണിയിലേക്ക് എത്തുക. മൂന്ന് കമ്പനികളുടെ ഓഹരി വിലയിൽ ആദ്യദിനം തന്നെ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജയ്പൂർ ആസ്ഥാനമായ മോട്ടിസൺ ജ്വല്ലേഴ്സിന്‍റെ ഓഹരികൾക്ക് 151 ഇരട്ടി നിക്ഷേപകരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ബുധനാഴ്ച ഹാപ്പി ഫോർജിംഗ്സ്, ക്രെഡോ ബ്രാൻഡ്സ് എന്നിവ വിപണിയിൽ ലിസ്റ്റ് ചെയ്യും. തെലങ്കാന ആസ്ഥാനമായുള്ള ആസാദ് എൻജിനീയറിംഗ് വ്യാഴാഴ്ചയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക.

Also Read: ഉപയോഗിക്കാത്ത സ്വർണമുണ്ടെങ്കിൽ ഇനി ഇരട്ടി ലാഭം നേടാം! ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button