ഓഹരി വിപണിയെ ഒന്നടങ്കം ആവേശത്തിലാക്കാൻ ഐപിഒ പെരുമഴയുമായി കമ്പനികൾ എത്തുന്നു. നിലവിൽ, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും 28 കമ്പനികളാണ് അനുമതി ലഭിച്ചശേഷം ഐപിഒ നടത്താൻ കാത്തിരിക്കുന്നത്. ഇനിയും നിരവധി കമ്പനികൾ അനുമതി ലഭിക്കാനായി രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ, പുതുവർഷമായ 2024-ൽ ഐപിഒ കച്ചവടം പൊടിപൊടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അനുമതി ലഭിച്ച 28 കമ്പനികളും അധികം വൈകാതെ തന്നെ ഇഷ്യൂവായി നിക്ഷേപകരിലേക്ക് എത്തുന്നതാണ്. ഈ കമ്പനികൾ സംയുക്തമായി ഏകദേശം 30000 കോടി രൂപ സമഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അനുമതിക്കായി അപേക്ഷിച്ചിട്ടുള്ള ബാക്കി കമ്പനികൾ ചേർന്ന് 50,000 കോടി രൂപയും സമാഹരിച്ചേക്കും. ഒല ഇലക്ട്രിക്, ഓയോ, സ്വിഗ്ഗി തുടങ്ങിയ വമ്പൻമാരാണ് ഐപിഒ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നത്.
Also Read: ഒന്നരവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന പ്രതി കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ഭാര്യ
2021-ൽ 63 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പന നടത്തിയത്. ഈ കമ്പനികൾ അന്ന് 1.18 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. 2022-ൽ 40 കമ്പനികൾ ചേർന്ന് 59,301 കോടി രൂപയും, 2023-ൽ 57 കമ്പനികൾ ചേർന്ന് 49,434 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, 2021-ലെ 1.18 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഈ വർഷം മറികടക്കാൻ സാധ്യതയുണ്ട്.
Post Your Comments