Latest NewsKeralaNews

സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി: ആദ്യ യോഗം ചേർന്നു

കൊൽക്കത്ത: നടൻ സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സുരേഷ് ഗോപിയുടെ നേതജത്വത്തിൽ ആദ്യ യോഗവും ചേർന്നു.

Read Also: എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും

ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിൽ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ധനകാര്യ മന്ത്രാലയങ്ങളുമായി മാരത്തൺ പ്രൊഡക്റ്റീവ് ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തു.

ചുമതല ഏറ്റെടുത്ത വിവരം സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. യോഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 23-നാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഐഫോണിന് സമാനമായ ഈ ഫീച്ചർ സാംസംഗിലും! അനുകരണമാണോയെന്ന് ചോദിച്ച് ആരാധകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button