സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, നാളെ എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ, കോമാറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ അനുഭവപ്പെടുന്നത്.
Also Read: രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും
മധ്യകിഴക്കൻ അറബിക്കടലിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Post Your Comments