Latest NewsNewsIndia

തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ

ശ്രീരംഗം: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാറിന്റെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ശ്രീരംഗത്ത് നടന്ന റാലിക്കിടെയാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. 1967ൽ ഡിഎംകെ പാർട്ടി അധികാരമേറ്റതിന് ശേഷം ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ച ഫലകങ്ങളെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയാർ പ്രതിമകളിൽ അദ്ദേഹത്തിന്റെ വചനങ്ങൾ കാണാറുണ്ടെന്നും അത് ശ്രീരംഗം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രതിമയിലും കാണപ്പെടുന്നു എന്നും അണ്ണാമലൈ പറഞ്ഞു.

‘ദൈവത്തെ പിന്തുടരുന്നവർ വിഡ്ഢികൾ, ദൈവത്തിൽ വിശ്വസിക്കുന്നവർ കബളിപ്പിക്കപ്പെട്ടവരാണ് അതിനാൽ ദൈവത്തെ ആരാധിക്കരുത്. തമിഴ്‌നാട്ടിൽ ഉടനീളമുള്ള നിരവധി ക്ഷേത്രങ്ങൾക്ക് പുറത്ത് ഇത്തരം വചനങ്ങളേന്തിയ നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്ക നീക്കം ചെയ്യും. ശ്രീരംഗത്തിന്റെ നാട്ടിൽ നിന്ന് ബിജെപി നിങ്ങൾക്ക് വാഗ്ദാനം നൽകുന്നു, ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ ആദ്യ ജോലി ഇത്തരം പ്രതിമകൾ നീക്കം ചെയ്യും. പകരം, ആൾവാരുടെയും നായനാർമാരുടെയും പ്രതിമകളും വിശുദ്ധ തിരുവള്ളുവരുടെ പ്രതിമയും സ്ഥാപിക്കും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളെ ആദരിക്കും,’ അണ്ണാമലൈ വ്യക്തമാക്കി.

ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല

ബിജെപി അധികാരത്തിലെത്തിയാൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) മന്ത്രാലയം നിർത്തലാക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ എച്ച്ആർ & സിഇ മന്ത്രാലയം ഉണ്ടാകില്ലെന്നും എച്ച്ആർ & സിഇയുടെ അവസാന ദിവസം ബിജെപി സർക്കാരിന്റെ ആദ്യ ദിവസമായിരിക്കും എന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button