KannurKeralaNattuvarthaLatest NewsNews

വീ​ട്ടു​കി​ണ​റ്റി​ൽ ലോ​റി ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

ചാ​ണോ​ക്കു​ണ്ട് കു​ട്ടി​ക്ക​രി അ​രി​ങ്ങാ​ള​യി​ൽ വീ​ട്ടി​ൽ എ.​ഡി. മ​ഹേ​ഷി​ന്‍റെ(33) മൃ​ത​ദേ​ഹ​മാ​ണ് കു​ട്ടാ​പ​റ​മ്പി​ലെ നെ​ല്ലി​യാ​നി​ക്ക​ൽ ഷാ​ജി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്

ആ​ല​ക്കോ​ട്: ലോ​റി ഡ്രൈ​വ​റെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ണോ​ക്കു​ണ്ട് കു​ട്ടി​ക്ക​രി അ​രി​ങ്ങാ​ള​യി​ൽ വീ​ട്ടി​ൽ എ.​ഡി. മ​ഹേ​ഷി​ന്‍റെ(33) മൃ​ത​ദേ​ഹ​മാ​ണ് കു​ട്ടാ​പ​റ​മ്പി​ലെ നെ​ല്ലി​യാ​നി​ക്ക​ൽ ഷാ​ജി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെയാണ് മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹം കിണറ്റിൽ കാ​ണു​ന്ന​ത്. ​കി​ണ​ർ വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധ​മ​നു​ഭ​വ​പ്പെ​ട്ട​തിനെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ പൊ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ത​ളി​പ്പ​റമ്പ് അ​ഗ്നി​ര​ക്ഷാ സേ​ന​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ​ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

Read Also : പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടു​പ​രി​സ​ര​ത്തു​കൂ​ടി ആ​രോ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​താ​യി സ​മീ​പ​വാ​സി​ക​ൾ ആ​ല​ക്കോ​ട് പൊ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ലോ​റി ഡ്രൈ​വ​റാ​യും ക്ലീ​ന​റാ​യും ജോ​ലി ചെ​യ്യു​ന്ന മ​ഹേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ആ​ല​ക്കോ​ട് എ​സ്ഐ ഷി​ബു എ​സ്. പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button