ErnakulamKeralaNattuvarthaLatest NewsNews

ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം: ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു.

‘ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണ്,’ കോടതി വ്യക്തമാക്കി. കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു

സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തിനു തടസമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാൽ, നവംബര്‍ 30നകം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button