Latest NewsKeralaNews

ക്രിസ്മസ് ആഘോഷം: ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 31 ഫാമുകളിലായി 4899 ക്രിസ്മസ് ട്രീ തൈകൾ വിതരണത്തിന് തയ്യാറായതായി കൃഷി മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: ‘സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല, എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്? ‘

മൺച്ചട്ടിയിൽ വളർത്തിയ തൂജ, ഗോൾഡൻ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. തൈകൾക്ക് രണ്ട് മുതൽ മൂന്ന് അടിവരെ ഉയരമുണ്ട്. 200 മുതൽ 400 രൂപയാണ് തൈകളുടെ വില.

ഓൺലൈനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read Also: മഹീന്ദ്ര ഷോറൂമിലെ സര്‍വീസ് സെന്‍ററിൽ വാഹനം കഴുകുന്നതിനിടെ അപകടം: ജീവനക്കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button