കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ, ഒരു അഭിമുഖത്തിൽ തന്റെ ഉച്ചാരണം ശരിയല്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ഉച്ചാരണം അത്ര പോരാ എന്ന് എന്ത് അടിസ്ഥാനത്തിലാണ് ആളുകൾ പറയുന്നതെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.
താൻ സംസാരിക്കുന്നത് ആളുകൾക്ക് മനസിലാകാതിരിക്കുന്നുണ്ടോ എന്നും ‘കുമാരി’ എന്ന സിനിമയുടെ അടിസ്ഥാനത്തിലാണോ ഇത് പറയുന്നതെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ലെന്നും കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ രീതിയിലാണ് സംസാരിക്കുകയെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ;
‘ഇവിടെ അയാൾ എന്ന അച്ഛൻ തോറ്റു, അയാളിലെ മതം മാത്രം ജയിച്ചു’; അഞ്‍ജു പാർവതി എഴുതുന്നു
‘ഞാൻ അക്ഷരസ്ഫുടതയിൽ സംസാരിക്കാത്തത് കൊണ്ട് ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകാതിരിക്കുന്നുണ്ടോ? എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്. കുമാരി സിനിമയുടെ അടിസ്ഥാനത്തിലാണോ? സിനിമയിലെ കഥാപാത്രങ്ങൾ ചെയ്ത വ്യത്യാസം കൊണ്ടാണോ? സിനിമ നമ്മൾ ഒരിക്കലും ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല. ഒരു കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ ശുദ്ധിയെ ആ കഥാപാത്രത്തിന് ഉണ്ടാവാൻ പാടുകയുള്ളൂ.
അല്ലെങ്കിൽ ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. വളരെ കാലം സംസാരിക്കാതെ ഇരുന്നിട്ട് സംസാരിക്കാൻ തുടങ്ങുന്ന കഥാപാത്രം വളരെ ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. നല്ല ബോർ ആയിരിക്കും, പക്ഷേ കേൾക്കാൻ നല്ല രസമായിരിക്കും. അക്ഷരസ്ഫുടതയുടെ മത്സരമില്ല. സിനിമയിൽ വളരെ ഭംഗിയുള്ള ആളുകളാണ് എന്ന് കാണിക്കാനുള്ള മത്സരവും നടക്കുന്നില്ല. ക്യാരക്ടറിന് അനുസരിച്ചുള്ള ലുക്കും ക്യാരക്ടറിന് അനുസരിച്ചുള്ള ഉച്ചാരണവുമാണ് ലക്ഷ്യം. നമുക്ക് ബ്യൂട്ടിഫിക്കേഷനല്ല, ക്യാരക്ടറൈസേഷൻ ആണ് വേണ്ടത്.
Post Your Comments