KollamLatest NewsKeralaNattuvarthaNews

സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിനാണ് സുരേഷ്‌ഗോപിയുടെ സഹായം ലഭിച്ചത്. ചാനൽ വാര്‍ത്തയെ തുടര്‍ന്ന് സഹായവുമായി എത്തിയ സുരേഷ് ഗോപി ഒരുലക്ഷം രൂപയാണ് കുടുംബത്തിന് നല്‍കിയത്. മണിദാസിന്റെ അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വില: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾ തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്’, സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button