ErnakulamLatest NewsKeralaNattuvarthaNews

ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ല: പ്രയാഗ

കൊച്ചി: കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം, സോഷ്യൽ മീഡിയയിലും സജീവമാണ്. വ്യത്യസ്ത വേഷവിധാനത്തിലുള്ള പ്രയാഗയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായിട്ടുള്ള ഒരു പാന്റ്‌സ് ധരിച്ചെത്തിയ പ്രയാഗയുടെ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘ഡാൻസ് പാർട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ചുവന്ന ലുക്ക് വൻ വിവാദമായിരുന്നല്ലോ എന്ന ചോദ്യം വന്നത്. കഴിഞ്ഞ പ്രാവശ്യത്തെ ലുക്ക് ഒരുപാട് വൈറലായിരുന്നല്ലോ, അത് കേരളത്തിലെ രീതികൾക്ക് യോജിച്ചതല്ല എന്ന് പറഞ്ഞ് ഒരുപാട് കമന്റുകളും ചിത്രത്തിന് വന്നു, അതിനെ കുറിച്ച് എന്താണ് പ്രതികരണം എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ, അതിനിപ്പോ ഞാനെന്തു വേണം എന്നായിരുന്നു പ്രയാഗയുടെ മറുപടി.

എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോട്, കേൾക്കുമ്പോൾ അസൂയ തോന്നുന്നു: സൂര്യ

‘അതിനൊക്കെ എന്ത് പറയാനാണ് ബ്രോ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവർക്ക് ആ സ്റ്റൈൽ പറ്റുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ? എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? കമന്റിടുന്നവർക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ,’ പ്രയാഗ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button