കട്ടപ്പന: കരുണാപുരത്ത് വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി വർഗീസ് ജോസഫി(ഷാജി)നെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : എട്ടു വയസുകാരിയ്ക്ക് നേരെ വീട്ടിൽ കയറി ലൈംഗികാതിക്രമം: 63കാരന് 10 വർഷം കഠിന തടവ്
രാവിലെ വീട്ടിൽ നിന്നിറങ്ങിയ വർഗീസ് ജോസഫിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനോട് ചേർന്നുള്ള സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ വന്യമൃഗ ശല്യം തടയുന്നതിനായി വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments