KannurNattuvarthaLatest NewsKeralaNews

എ​ട്ടു വ​യ​സുകാ​രി​യ്ക്ക് നേരെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം: 63കാ​ര​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്

ച​ക്ക​ര​ക്ക​ല്ല് ഇ​രി​വേ​രി​യി​ലെ വ​ലി​യ വീ​ട്ടി​ൽ വി.​വി. അ​ബ്ദു​ൽ റ​സാ​ഖി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ത​ല​ശ്ശേ​രി: എ​ട്ടു വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ 63കാ​ര​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. ച​ക്ക​ര​ക്ക​ല്ല് ഇ​രി​വേ​രി​യി​ലെ വ​ലി​യ വീ​ട്ടി​ൽ വി.​വി. അ​ബ്ദു​ൽ റ​സാ​ഖി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 പി​ഴ​യും ആണ് ശിക്ഷ വിധിച്ചത്.

ത​ല​ശ്ശേ​രി പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​ടി. ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ട്ടു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Read Also : നാടിനു നോവായി മാതാപിതാക്കളുടെ ഒരു നിമിഷത്തെ എടുത്തുചാട്ടം മൂലം അനാഥയായ ഒന്നര വയസുകാരി

2022 മാ​ർ​ച്ച് 20-നാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. ഉ​ച്ച​ക്ക് 12-ഓ​ടെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ടിന്റെ അ​ടു​ക്ക​ള​യി​ൽ പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയുമാ​യി​രു​ന്നു.

ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ​ൻ.​കെ. സ​ത്യ​നാ​ഥ​നാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എം. ഭാ​സു​​രി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button