Latest NewsKeralaNews

രാജ്യതലസ്ഥാനത്ത് വീണ്ടും വണ്‍ ടു കാര്‍ നിയമം, കൂടുതല്‍ സ്‌കൂളുകള്‍ അടച്ചിടും

ന്യൂഡല്‍ഹി: വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍ ഒറ്റ-ഇരട്ട അക്ക കാര്‍ നിയന്ത്രണം വീണ്ടും പ്രഖ്യാപിച്ചു. നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ നഗരത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. കൂടാതെ ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ കാറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്നും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ നഗരത്തില്‍ ഉണ്ടാകില്ലെന്നും റായ് കൂട്ടിച്ചേര്‍ത്തു.

Read Also: ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ

10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളിലെയും സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും. നേരത്തെ, പ്രൈമറി ക്ലാസുകള്‍ നവംബര്‍ 10 വരെ അടച്ചിടാന്‍ ഉത്തരവിട്ടെങ്കിലും, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍സിആര്‍) വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റായിയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button