വിഴിഞ്ഞം: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം ഹോളി ഫാമിലി ഹൗസിൽ ഫ്രാങ്ക്ളിന്റെ മകൻ പ്രവീൺ (24) ആണ് മരിച്ചത്.
Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത
വെള്ളിയാഴ്ച രാത്രിയിൽ ആണ് സംഭവം. വീടിനുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം പൊലീസ് കേസെടുത്തു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments