Latest NewsIndiaNews

ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല, രാജ്യത്തിന്റെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുന്നു; കേന്ദ്രമന്ത്രി

ഭോപ്പാൽ: ഇന്ത്യയെ ഇന്ന് ലോകത്തെ ഒരു ശക്തിക്കും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിക്കുള്ളിൽ നിന്നും പുറത്തു നിന്നും രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണികളെ നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം വിശദമാക്കി. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ട്: കേരളം അതിലേക്ക് എത്തിയിരിക്കുകയാണെന്ന് വീണാ ജോർജ്

ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം കുതിച്ചുയരുകയാണ്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഇന്ത്യയെ ഒരു ദുർബ്ബല രാജ്യമായാണ് വിദേശത്തുള്ളവർ കരുതിയിരുന്നത്. ലോകം നമ്മുടെ വാക്കുകൾക്ക് ചെവി തന്നിരുന്നില്ല. അത്ര ഗൗരവമായി രാജ്യത്തെ കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ഇന്ത്യ ഇപ്പോൾ ഒരു ദുർബല രാജ്യമല്ല. മറിച്ച് ഇന്ത്യ ഒരു ലോകശക്തിയായി മാറി. ലോകത്തിലെ ഒരു ശക്തിയും ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ധൈര്യപ്പെടില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Read Also: വാഹനാപകടം: സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button