KeralaLatest NewsNews

വാഹനാപകടം: സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ‘അക്വാ സെക്‌സി’നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം

വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ ഇതേ ദിശയിലെത്തിയ സ്വകാര്യ ബസിലും എതിരെ വന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.

Read Also: മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു:  അടൂര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button