വിഴിഞ്ഞം: മീനുമായി വരുകയായിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ബൈപ്പാസിൽ കോവളം ജംഗഷന് സമീപമായിരുന്നു സംഭവം. കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയുടെ എൻജിൻ ഭാഗത്തായിരുന്നു തീ പടർന്നത്. കാബിനിലേക്ക് ശക്തമായ രീതിയിൽ പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട് ഡ്രൈവർ റാബിയും സഹായിയും വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി ഓടി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അധികൃതർ പറയുന്നു.
Post Your Comments