കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്. ഗോ ഫസ്റ്റിന് വായ്പ നൽകുന്ന സ്ഥാപനങ്ങളാണ് ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ഈ സ്ഥാപനങ്ങൾ വരുന്ന തിങ്കളാഴ്ച യോഗം ചേരും. ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത വിമാനങ്ങൾ തിരിച്ചെടുക്കാൻ ഉടമസ്ഥർക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് യോഗം. അതേസമയം, പാപ്പരാത്ത നടപടികളെ തുടർന്നുള്ള മോറട്ടോറിയം, വിമാനങ്ങൾ വാടകയ്ക്ക് നൽകിയവർക്ക് ബാധകമാകില്ലെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചാലും, ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വളരെ കുറവാകാനാണ് സാധ്യത. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളത്. സെൻട്രൽ ബാങ്ക് 1987 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡ 1,430 രൂപയും വായ്പ നൽകിയിട്ടുണ്ട്. ഗോ ഫസ്റ്റിന് ഏകദേശം 6,500 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്. നിലവിൽ, ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ 3 കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ജിൻഡാൽ സ്റ്റീലിനാണ് അനുമതി ലഭിക്കാൻ സാധ്യത.
Post Your Comments