ചൈനീസ് വിപണിയിലെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള ടെക് ബ്രാൻഡായ ആപ്പിൾ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഐഫോണുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. ടിഎഫ് സെക്യൂരിറ്റീസ് ഇന്റർനാഷണൽ അനലിസ്റ്റായ മിങ് ചി കുവോ പുതിയ ബ്ലോഗ് പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിൽ ഐഫോൺ 17ന്റെ ഉൽപ്പാദനം ആരംഭിക്കാനുള്ള നടപടികൾക്ക് ആപ്പിൾ തുടക്കമിട്ടിട്ടുണ്ട്.
2024 ഓടെ ആപ്പിൾ ചൈനയിലെ തിരഞ്ഞെടുത്ത വിപണിയിലെ ഉൽപ്പാദനം 45 ശതമാനം, 85 ശതമാനം എന്നിങ്ങനെ വെട്ടിക്കുറയ്ക്കുന്നതാണ്. നിലവിൽ, ആഗോള തലത്തിൽ വിറ്റഴിക്കുന്ന ഐഫോണുകളിൽ 14 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്. 2024 ഓടു കൂടി ഇത് 25 ശതമാനമായി ഉയർത്താനാണ് ആപ്പിളിന്റെ നീക്കം. ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്ന ആദ്യ മോഡൽ കൂടിയാണ് ഐഫോൺ 17. അടുത്ത വർഷം പകുതിയോടെ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആപ്പിൾ തുടക്കമിടുന്നതാണ്. 2025 സെപ്റ്റംബറോടെയാണ് ഐഫോൺ 17 ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുക.
Also Read: ഹൃദയം വേദനിപ്പിച്ച കേസ്: ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ്
ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ് കഴിഞ്ഞയാഴ്ച തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണശാല ഏറ്റെടുത്തിരുന്നു. 1,040 കോടി രൂപയ്ക്കാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ പൂർത്തിയാക്കിയത്. ഇതോടെ, ആപ്പിൾ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറി.
Post Your Comments