
അഞ്ചാലുംമൂട്: 24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. രാഹുൽ രാജ്(33), സിയാദ്(34) എന്നിവരെയാണ് പിടികൂടിയത്.
Read Also : ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
അഞ്ചാലുംമൂട് വെട്ടുവിള റോഡിൽ വെച്ചാണ് എക്സൈസ് സംഘം ബൈക്കിൽ കടത്തിയ ആറുലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് അയത്തിൽ പവർ ഹൗസിന് സമീപത്തുള്ള രാഹുൽ രാജിന്റെ ഭാര്യവീടിനടുത്തു നിന്നും ഓട്ടോയിൽ നിന്ന് 18 ലിറ്റർ മദ്യം പിടികൂടിയത്.
എക്സൈസ് ഇൻസെപ്കർ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments