ThiruvananthapuramNattuvarthaLatest NewsKeralaNews

ഉപഭോക്താക്കൾക്ക് ഇരുട്ടടി: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഇലക്ട്രിസിറ്റി സബ്‌സിഡിയും റദ്ദാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ, ഉപഭോക്താക്കൾക്ക് നൽകിവന്ന സബ്‌സിഡിയും റദ്ദാക്കി സംസ്ഥാന സർക്കാർ. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ്‌സിഡിയാണ് പിൻവലിച്ചത്.യൂണിറ്റിന് 20 പൈസ മാത്രമാണ് കൂട്ടിയതെന്നായിരുന്നു നിരക്ക് വർധനയെ സർക്കാർ ന്യായീകരിച്ചത്.

എന്നാൽ നിരക്കും ഫിക്‌സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം സബ്‌സിഡിയും റദ്ദാക്കുകയായിരുന്നു.10 വർഷത്തോളമായി നൽകിവന്ന സബ് സിഡിയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്‌സിഡി നൽകി വന്നിരുന്നത്.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കമൽനാഥിന്റെ വിവാദ പരാമർശം: രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് അമിത് ഷാ

ആദ്യത്തെ 40 യൂണിറ്റിന് 35 പൈസ സബ് സിഡി, പിന്നെ 41 മുതൽ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു ഇത്. മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളമാണ് സബ്‌സിഡി ലഭിച്ചിരുന്നത്.

പുതിയ നിരക്ക് വർദ്ധനവ് 40 യൂണിറ്റിന് മുകളിൽ മാത്രമെന്ന് സർക്കാർ പറയുമ്പോൾ സബ് സഡി കട്ടാക്കിയത് വഴി ആ വിഭാഗങ്ങൾക്കും കനത്ത പ്രഹരമാണ് ലഭിച്ചത്. നിലവിൽ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button