KeralaLatest NewsNews

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ ട്രെയിനുകൾ വൈകും

എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 3:40 മണിക്കൂർ വൈകി പുലർച്ചെ 1:10-നാണ് പുറപ്പെടുകയുള്ളൂ

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെയും, ലെവൽ ക്രോസിന്റെയും നിർമ്മാണം നടത്തുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലെ നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് ഇന്ന് 2.30 മണിക്കൂർ വൈകി രാത്രി 9:45-നാണ് പുറപ്പെടുകയുള്ളൂ. എറണാകുളം-ഓഖ എക്സ്പ്രസ് നാളെ മുതൽ 9-ാം തീയതി വരെ 3.50 മണിക്കൂർ വൈകി, രാത്രി 12:15-നാണ് പുറപ്പെടുക.

എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 3:40 മണിക്കൂർ വൈകി പുലർച്ചെ 1:10-നാണ് പുറപ്പെടുകയുള്ളൂ. നവംബർ അഞ്ചിന് സർവീസ് നടത്തുന്ന എറണാകുളം-അജ്മീർ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി പുലർച്ചെ 12:15-നാണ് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് നവംബർ ആറിനുളള വെരാവൽ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി രാത്രി 7.35-നും, നാഗർകോവിൽ നിന്നുള്ള ഏറനാട് എക്സ്പ്രസ് 16-ന് 4.50 മണിക്കൂർ വൈകി രാവിലെ 6.25-നുമായിരിക്കും പുറപ്പെടുക.

Also Read: ഒക്ടോബറിൽ സർവ്വകാല റെക്കോഡുകൾ ഭേദിച്ച് യുപിഐ ഇടപാടുകൾ, അറിയാം ഏറ്റവും പുതിയ കണക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button