
ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45 വർഷം കഠിന തടവിനും 210,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ഹരിപ്രിയ നമ്പ്യാരാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം.
Read Also : പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ
2021-ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജമീല എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വർഗീസ് ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഭാഗ്യവതി പ്രോസിക്യൂഷനെ സഹായിച്ചു.
Post Your Comments