കൽപറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി കല്ലുവയലിൽ 1260 ഗ്രാം കഞ്ചാവുമായി പിടിയിലായ കുപ്പാടി വേങ്ങൂർ വി.കെ. വിജീഷിനെ(36)യാണ് കോടതി ശിക്ഷിച്ചത്. കൽപറ്റ അഡീഷനൽ സെഷൻസ്(സ്പെഷൽ) കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. നർക്കോട്ടിക് സ്പെഷൽ ജഡ്ജി എസ്.കെ.അനിൽകുമാർ ആണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.
2017 ജനുവരി 20-നാണ് കേസിനാസ്പദമായ സംഭവം. സുൽത്താൻ ബത്തേരി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ബിജു ആന്റണിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ഡി. സുനിൽ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ.യു. സുരേഷ്കുമാർ, ഇ.ആർ. സന്തോഷ് കുമാർ എന്നിവർ ഹാജരായി.
Post Your Comments