വളാഞ്ചേരി: നിര്‍മാണം നടക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മുർഷിദ് ഷേയ്ക്ക് (38), റണ്ടു ഷേയ്ക്ക് (25) എന്നിവരാണ് പിടിയിലായത്. നിർമാണം നടക്കുന്ന സ്ഥലത്ത് മോഷ്ടിക്കാന്‍ എത്തിയപ്പോൾ കരാറുകാരന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read Also : അഞ്ചു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
ബുധനാഴ്ച രാവിലെയാണ് സംഭവം. വളാഞ്ചേരി തൃശ്ശൂര്‍ റോഡില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തി കോണ്‍ട്രാക്ടറുടെ പേര് പറഞ്ഞ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍നിന്നും വീടുകളില്‍നിന്നും സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാർ പണി സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ ഇവര്‍ കുറ്റം സമ്മതിച്ചതായി കരാറുകാരൻ പറയുന്നു.
ഇവര്‍ സാധനങ്ങള്‍ വില്പന നടത്തുന്ന ആക്രി കടയിലെത്തി കടയുടമയുമായി സംസാരിച്ചതോടെയാണ് മോഷണവിവരം തെളിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments