ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താനെത്തുന്നു. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. നവംബർ 3 മുതൽ 10 വരെയാണ് ഭൂട്ടാൻ രാജാവിന്റെ ഇന്ത്യ സന്ദർശനം. ഭൂട്ടാൻ രാജാവ് ഈ വർഷം ആദ്യം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഭൂട്ടാനിലെ മുതിർന്ന ഉദ്യോഗസ്ഥരും ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനൊപ്പം ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന ഭൂട്ടാൻ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഭൂട്ടാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും.
അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂട്ടാൻ രാജാവ് സന്ദർശനം നടത്തും.
Post Your Comments