KeralaMollywoodLatest NewsNewsEntertainment

ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല: മോഹൻലാൽ

അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും.

മലയാള സിനിമയുടെ അമ്മ മുഖമാണ് നടി സുകുമാരിയ്ക്ക്. നന്മയുടെയും സ്‌നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു തനിക്ക് സുകുമാരി ചേച്ചിയെന്നു നടൻ മോഹൻലാൽ. സിനിമയിലെ എന്റെ ആദ്യത്തെ അമ്മ എന്നും താരം പറയുന്നു.

read also: ‘ഞാൻ പ്രശസ്ത, അത് കൊണ്ട് ഞാൻ പറയുന്നത് ശാസ്ത്രമെന്ന ഈഗോയിൽ അഭിരമിക്കുന്നു’ : നടി ലെനയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലൂടെ ഒന്നിച്ചതിനെക്കുറിച്ചും അമ്മയും ചേച്ചിയും ചേർന്ന സുകുമാരിയെന്ന സ്നേഹ രൂപത്തെക്കുറിച്ച് മോഹൻലാൽ പങ്കുവച്ചത് ഇങ്ങനെ,

‘ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്‌നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്‌നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. നന്മയുടെയും സ്‌നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക് സുകുമാരി ചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍ മുതല്‍ നിറഞ്ഞ സ്‌നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല.

അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്റെ ജീവിതത്തില്‍. ഒരമ്മയുടെ വയറ്റില്‍ ജനിച്ച്‌ ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്.ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി അവര്‍ എനിക്കരികിലെത്തിയിട്ടുണ്ട്. എന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങളേക്കാളുപരിയായി സുകുമാരിചേച്ചിയുടെ മാതൃവാത്സല്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

എന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഞങ്ങള്‍ ആദ്യമൊന്നിച്ചത്. ആ സിനിമയില്‍ത്തന്നെ എന്റെ അമ്മവേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എന്റെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നില്‍ നിന്നു ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്. സഞ്ചാരിയില്‍ എനിക്കു വില്ലന്‍വേഷമായിരുന്നു. ചേച്ചിയുടെ കഥാപാത്രവും നെഗറ്റീവായിരുന്നു. സഞ്ചാരിയില്‍ തുടങ്ങിയ ആ സൗഹൃദം തെളിഞ്ഞുകത്തുന്ന നിലവിളക്കുപോലെ പ്രകാശം പരത്തി അഭിനയത്തിന്റെ വഴിത്താരകളില്‍ എനിക്കൊപ്പമുണ്ടായിരുന്നു, മരണംവരെ- മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button