ബെംഗളൂരു : തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. നവംബര്‍ ഒന്നു മുതല്‍ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സിഡബ്ല്യുആര്‍സി) കര്‍ണാടകയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. കാവേരി നദീതടത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും അതിനാല്‍ വിട്ട് നല്‍കാന്‍ കഴിയില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
Read Also: ‘എന്നെ തൊടരുത്, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’: നടി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍ ചർച്ചയാകുന്നു
കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുനല്‍കാന്‍ മാത്രം പര്യാപ്തമുള്ളതല്ലെന്ന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ശിവകുമാര്‍ പറഞ്ഞു.
കാവേരി നദീതടത്തില്‍ 51 ടിഎംസി വെള്ളമേ ബാക്കിയുള്ളൂ, നിലവില്‍ സംഭരിക്കുന്ന വെള്ളം കുടിവെള്ളത്തിന്റെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമാണെന്നും ശിവകുമാര്‍ വ്യക്തമാക്കി. പ്രതിദിനം 13,000 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ സിഡബ്ല്യുആര്‍സി നിര്‍ദ്ദേശത്തിനെതിരെ കര്‍ണാടക അപ്പീല്‍ നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.
Post Your Comments