Latest NewsNewsIndia

ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിരിക്കേണ്ട മനോഹര സ്ഥലം

ഇവിടെയുള്ള നിരവധി കടകളും ഭക്ഷണ ശാലകളും അർദ്ധരാത്രി വരെ തുറന്നിടാറുണ്ട്.

ഡൽഹി സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് കോണാട്ട് പ്ളേസ്. ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങളിൽ ഒന്നാണ് പ്രാചീനമായ ഈ ടൂറിസ്റ്റ് കേന്ദ്രം. പഴയ കടകൾ, ഫാഷൻ സ്റ്റോറുകൾ, സജീവമായ തെരുവുകൾ എന്നിവ ഇപ്പോഴും പഴയ ദില്ലിയുടെ രൂപത്തെ പിന്തുടരുന്നത് കാണാൻ കഴിയും. കൊണാട്ട് പ്ലേസ് , ഔദ്യോഗികമായി രാജീവ് ചൗക്ക് എന്നറിയപ്പെടുന്നു.

READ ALSO: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

1929-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 1933-ൽ പൂർത്തിയാക്കിയ ഈ വാണിജ്യ കേന്ദ്രം റോബർട്ട് ടോർ റസ്സൽ ആണ് രൂപകല്പന ചെയ്തത്. 1995 ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലാണ് ഇത് പുനർനാമകരണം ചെയ്യപ്പെട്ടത്. കൊണാട്ട് പ്ലേസിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ ഇന്ത്യക്കാരൻ ഡൽഹിയിലെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറായ പത്മശ്രീ മിർ മുഷ്താഖ് അഹ്മദാണ്. 2014 മാർച്ച് 7-ന്, അക്കാലത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ഇന്ത്യൻ ദേശീയ ത്രിവർണ്ണ പതാക (ഇപ്പോൾ ഏറ്റവും വലിയ രണ്ടാമത്തെ) സെൻട്രൽ പാർക്കിന്റെ മധ്യഭാഗത്ത് ഉയർത്തപ്പെട്ടു.

പ്രാദേശിക പാചകരീതിയും ഭക്ഷണവും ആസ്വദിക്കാൻ കഴിയുന്ന ഭക്ഷണശാലകൾ ഇവിടെ നിരവധിയുണ്ട്. കൂടാതെ ഇവിടെയുള്ള നിരവധി കടകളും ഭക്ഷണ ശാലകളും അർദ്ധരാത്രി വരെ തുറന്നിടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button