Latest NewsNewsIndia

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഇത് 29-ാം തവണയാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വവല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയായിരുന്നു ഇന്ന് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. ബെഞ്ച് പരിഗണിച്ച മറ്റുരണ്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോയതിനെ തുടര്‍ന്ന്, മൂന്നരയ്ക്ക് ശേഷമാണ് ലാവലിന്‍ ഹര്‍ജികള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്.

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്, നവംബര്‍ രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐയ്ക്കുവേണ്ടി ഹാജരാക്കുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ആണെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാജു ആ സമയത്ത് കോടതിയില്‍ ഇല്ലാത്തിരുന്നതിനാല്‍ ഹര്‍ജി അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേസ് അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി പരിഗണിക്കുന്നതുവരെ ഹര്‍ജികള്‍ മാറ്റി വെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button