Latest NewsKeralaNews

കളമശ്ശേരി സ്‌ഫോടനം: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുന്നത്.

Read Also: കേരളത്തെ നടുക്കി സ്ഫോടനം; സ്ഫോടനത്തിന് മുൻപ് നീല നിറത്തിൽ ഒരു കാർ അതിവേഗം പുറത്തേക്ക് പോയി

എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ഗൗരവമായി തന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളത്തെ നടുക്കി സ്ഫോടനം; സ്ഫോടനത്തിന് മുൻപ് നീല നിറത്തിൽ ഒരു കാർ അതിവേഗം പുറത്തേക്ക് പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button