തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഡൽഹിയിൽ നിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിലെത്തും. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രഹര ശേഷികുറഞ്ഞ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം സ്ഥലത്തുണ്ടെന്നാണ് വിവരം. കളമശ്ശേരിയിൽ പൊട്ടിയത് ഐഇഡി ബോംബാണെന്ന് സ്ഥിരീകരിച്ചു. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തുിരുന്നു.
കളമശ്ശേരി ബോംബ് സ്‌ഫോടനം : തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം
പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം. ഈ കാർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments