KollamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വധിക്കാൻ ശ്രമം: ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി, കോ​ഴി​ക്കോ​ട്, തോ​ട്ടു​ക​ര പ​ടി​റ്റ​തി​ൽ ഹ​നീ​ഫ മ​ക​ൻ നി​സാം(38), ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് പു​ത്ത​ൻ​കു​ള​ങ്ങ​ര, ഷി​ഹാ​ബ്(33)​എ​ന്നി​വ​രാ​ണ് പിടിയിലായത്

കൊല്ലം: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി അറസ്റ്റിൽ. ക​രു​നാ​ഗ​പ്പ​ള്ളി, കോ​ഴി​ക്കോ​ട്, തോ​ട്ടു​ക​ര പ​ടി​റ്റ​തി​ൽ ഹ​നീ​ഫ മ​ക​ൻ നി​സാം(38), ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് പു​ത്ത​ൻ​കു​ള​ങ്ങ​ര, ഷി​ഹാ​ബ്(33)​എ​ന്നി​വ​രാ​ണ് പിടിയിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പ്രതികളെ പി​ടി​കൂടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി, കോ​ഴി​ക്കോ​ട്, എ​സ് വി മാ​ർ​ക്ക​റ്റ് പു​ഷ്പാ​ല​യ​ത്തി​ൽ രാം​രാ​ജി​നെ​യാ​ണ് പ്ര​തി​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. രാം​രാ​ജി​ന്‍റെ ബ​ന്ധു​വാ​യ സു​മേ​ഷ് ഭാ​ര്യ​യോ​ടൊ​പ്പം ബൈ​ക്കി​ൽ പോ​യ​പ്പോ​ൾ അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ന​സീ​ർ ബൈ​ക്കി​ൽ പു​റ​കെ വ​ന്ന് നി​ര​ന്ത​രം ഹോ​ണ്‍ അ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​മേ​ഷും ന​സീ​റും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ രാം​രാ​ജ് സു​മേ​ഷി​ന്‍റെ പ​ക്ഷം ചേ​ർ​ന്ന് സം​സാ​രി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read Also : കളമശ്ശേരി സ്‌ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായത്: വിമർശനവുമായി സന്ദീപ് വചസ്പതി

സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി ​ആ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button