മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപിയെപ്പറ്റി അഭിരാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി നല്ല ഒരു മനുഷ്യനാണെന്നും കാപട്യം തീരെ ഇല്ലെന്നും അഭിരാമി പറയുന്നു.
READ ALSO: കാല്‍പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് സുരേഷേട്ടൻ ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്. സുരേഷേട്ടൻ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അവരെ ആത്മാര്‍ത്ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്നം വരുകയാണെങ്കില്‍ നമുക്ക് സുരേഷേട്ടനോട് പറയാം. അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ. അദ്ദേഹത്തിന്റെ ചിന്താധാരകളും രാഷ്‌ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ മാത്രമാണ്. അത് സുരേഷേട്ടന്റെ ഇഷ്ടമാണ്. ഒരു മനുഷ്യൻ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്’- അഭിരാമി പറഞ്ഞു.
Post Your Comments