തിരുവനന്തപുരം: മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിൽ- നൈപുണ്യ വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also: തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം: കൃഷ്ണകുമാർ
മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്‌സ് ഐടിഐയിലാണ് 2023 – 24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് പ്രവേശനം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്‌സ് ഐടിഐയിലാണ് 2023 – 24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് പ്രവേശനം നൽകുന്നത്.
Post Your Comments