
പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടര്ന്ന് ശല്യപ്പെടുത്തിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ആനിക്കാട് മുണ്ടന്‍കവല വള്ളാംതോട്ടത്തില് വി.എസ്. സുധിമോനെ(21)യാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
യുവതിയെ ഇയാള്‍ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുകയും യുവതിയുമായി പരിചയത്തിലുണ്ടായിരുന്ന സമയത്ത് കൈക്കലാക്കിയ ഫോട്ടോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Read Also : ഭക്ഷണത്തിൽ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് പിടിയിൽ
പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments