
ആലപ്പുഴ: ആലപ്പുഴയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചു. കലവൂര്‍ സ്വദേശി ജോതിഷ് (37) ആണ് മരിച്ചത്. കലവൂര്‍ റെയില്‍വേ ലെവല്‍ ക്രോസില്‍വച്ച് ട്രെയിനിന് മുന്‍പില്‍ ചാടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Post Your Comments