ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 7 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ തന്റെ സർക്കാർ അധികാരത്തിലെത്തിയാൽ വീട്ടിലെ ഗൃഹനാഥയ്ക്കു പ്രതിവർഷം 10,000 രൂപ നൽകുമെന്ന് ഗെലോട്ട് പറഞ്ഞു, 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, കോളജ് വിദ്യാർഥികൾക്കു സൗജന്യ ലാപ്‌ടോപ്, സ്‌കൂൾ വിദ്യാർഥികൾക്കു സൗജന്യ ഇംഗ്ലിഷ് വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.
പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായി പഴയ പെൻഷൻ (ഒപിഎസ്), ക്ഷീരകർഷകരിൽ നിന്നു കിലോയ്ക്കു 2 രൂപ നിരക്കിൽ ചാണകം വാങ്ങാൻ പദ്ധതി എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
Post Your Comments