
പൂവാർ: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പറഞ്ഞു വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരിംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മൻസി(57)നെ കൊലപ്പെടുത്തിയ വലിയതുറ സ്വദേശി രഞ്ജിത്തി(34)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാക്കുന്നു, അഭിനേതാക്കളിൽ ഭൂരിഭാഗവും ബോളിവുഡില്‍ നിന്നെന്ന് സൂചന
ഇക്കഴിഞ്ഞ 21-നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. അതിൽ ബർക്കുമാൻസിനോട് വിരോധം തോന്നിയ പ്രതി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബർക്കുമൻസ് 23-ന് മരിക്കുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന രഞ്ജിത്തിനെ കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ അജിചന്ദ്രന്റെ നേതൃത്വത്തിൽ വലിയതുറയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments